തൃശൂർ: സംസ്ഥാനത്ത് ജനജീവിതം ദുരിതത്തിലാക്കി അന്യായമായി നടപ്പാക്കുന്ന പവർകട്ടിനെതിരെ യുവമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ കോലം കത്തിച്ചു. വൈദ്യുതി മുടക്കം പതിവാകുകയും ജനങ്ങൾ കടുത്ത ദുരിതം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് മരുതിയൂർ ആരോപിച്ചു. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും വ്യാപാര-വ്യവസായ Read More…
Tag: UDF
മൂവാറ്റുപുഴ ജില്ല രൂപീകരണം; യുഡിഎഫില്‍ തര്‍ക്കം
മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം. മുന്നണി യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. മൂവാറ്റുപുഴ ജില്ല രൂപികരിക്കുന്നതോടെ ഇടുക്കി ജില്ലയുടെ ഭാവി തകരുമെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തില്‍ അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്ന് ഏറെ നാളായുള്ള ചര്‍ച്ചകളാണ്. 1982ല്‍ മൂവാറ്റുപുഴയെ ജില്ലയാക്കണമെന്ന ആശയം കെ കരുണാകരനാണ് മുന്നോട്ട് വെച്ചത്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം നടപ്പിലാക്കുമോ Read More…
കേരളത്തിൻ്റെ സമകാലിക സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം: പ്രീണന രാഷ്ട്രീയവും വെല്ലുവിളികളും..
കേരളത്തിൻ്റെ സാമൂഹിക ചരിത്രത്തിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന രാഷ്ട്രീയ സമവാക്യങ്ങളും ഭരണപരമായ നയങ്ങളും വലിയ രീതിയിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തോടും കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ മുന്നണികൾ തങ്ങളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കുന്നതിനായി ചില പ്രത്യേക തന്ത്രങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ഇതിൻ്റെ ഭാഗമായി രൂപംകൊണ്ട വിവിധ സമിതികളുടെയും കമ്മീഷനുകളുടെയും ശുപാർശകൾ നടപ്പിലാക്കപ്പെട്ടതോടുകൂടി ഭരണകൂട നയങ്ങളിൽ പ്രകടമായ ചില മാറ്റങ്ങൾ വന്നുതുടങ്ങി. ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അസമത്വ ബോധവും ആശങ്കകളും Read More…
മത്സ്യത്തൊഴിലാളികളുടെ സമാശ്വാസ തുക അടിയന്തരമായി വിതരണം ചെയ്യണം: കെ. ഷൈബു
കേന്ദ്ര വിഹിതം നൽകിയിട്ടും വിതരണം ചെയ്യാത്ത UDF സർക്കാറിൻ്റെ മത്സ്യ തൊഴിലാളി വഞ്ചനയ്ക്കെതിരെ ജൂലൈ 6 ന് കാസർകോട് ജില്ലാ ഫിഷറീസ് ഓഫീസ് ധർണ്ണ കാസർകോട് : മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പാദ്യ-സമാശ്വാസ പദ്ധതിയുടെ 2025-26 വർഷത്തെ ധനസഹായ വിതരണം ഗുരുതരമായ കാലതാമസമാണ് നേരിടുന്നതെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ആരോപിച്ചു. ഒ ബി സി മോർച്ച കാസർകോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മൂന്ന് ഗഡുക്കളായി വിതരണം ചെയ്യേണ്ട സമാശ്വാസ Read More…
കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി; ധവളപത്രം പുറത്തിറക്കി യുഡിഎഫ്
കേരളത്തിന് ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ പറയുന്നു. കേരള സംസ്ഥാനത്തില്‍ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്ക് വേണ്ടിയാണ് ചെലവഴിക്കപ്പെടുന്നതെന്നും ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ട്രഷറിയിലെ പ്രതിസന്ധിയും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കടമെടുത്ത പണം മാത്രമാണ് ട്രഷറിയില്‍ ഇനിയുള്ളത്. 2026 മാര്‍ച്ച് 31ന് 6,322 കോടി രൂപയാണ് ട്രഷറിയില്‍ നീക്കിയിരിപ്പായി ഉണ്ടായിരുന്നത്. ഏപ്രിലില്‍ ഇത് 5,263 കോടി രൂപയും മെയ് 16 വരെ നീക്കിയിരിപ്പായി ഉണ്ടായത് 2,211 കോടി രൂപയുമാണെന്ന് Read More…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കോൺഗ്രസ്സിൻ്റെ ഇരട്ടത്താപ്പും: കേരളത്തിലെ വിജയസാധ്യതകൾ നൽകുന്ന രാഷ്ട്രീയ ചോദ്യങ്ങൾ
ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നായി കോൺഗ്രസ് പാർട്ടിയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) വിരുദ്ധ നിലപാട് മാറിക്കഴിഞ്ഞു. ജനാധിപത്യത്തിൻ്റെ അടിത്തറ വോട്ടെടുപ്പിലാണെന്നിരിക്കെ, തോൽക്കുമ്പോൾ മാത്രം സാങ്കേതികവിദ്യയെ പഴിചാരുകയും വിജയം അനുകൂലമാകുമ്പോൾ അതേ സംവിധാനത്തെ മൗനമായി അംഗീകരിക്കുകയും ചെയ്യുന്ന കോൺഗ്രസ്സിൻ്റെ രീതി വലിയ വിമർശനങ്ങൾക്കാണ് വഴിതുറക്കുന്നത്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി മാറാൻ പോകുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങളാണ്. ദേശീയ തലത്തിൽ വോട്ടിംഗ് മെഷീനുകൾ ബിജെപിയുടെ വിജയത്തിനായി അട്ടിമറിക്കപ്പെടുന്നു എന്ന് നിരന്തരം ആരോപിക്കുന്ന കോൺഗ്രസ് നേതൃത്വം, കേരളത്തിൽ Read More…
നാട്ടിക മണ്ഡലത്തിൽ എൽഡിഎഫ്-യുഡിഎഫ് അന്തർധാര: ഷാജുമോൻ വട്ടേക്കാട്
നാട്ടിക നിയോജക മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ അന്തർധാര സജീവമാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട് തൃശ്ശൂരിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു. നാട്ടിക നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗീത ഗോപി മുമ്പ് എംഎൽഎയായിരുന്ന സമയത്ത് 2019 ജൂലൈ 27ന് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ ചേർപ്പ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. സമരത്തിന് ശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സമരം ചെയ്ത സ്ഥലത്ത് ചാണക വെള്ളം Read More…
തൃശ്ശൂർ ജില്ലയിലെ ബിജെപിയുടെ പ്രവർത്തനത്തിൽ വിറളി പൂണ്ട് യുഡിഎഫ് എൽഡിഎഫ് മുന്നണികളുടെ കള്ള പ്രചാരണം
മണലൂർ: മണലൂർ മണ്ഡലത്തിലും തൃശൂർ മണ്ഡലത്തിലും കള്ളപ്രചാരണങ്ങൾ നടത്തി ബിജെപിയുടെ വിജയത്തെ തടയാനുള്ള ശ്രമമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നതെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു തെളിവും ഇല്ലാതെ ബിജെപി നേതാക്കന്മാരെ അപമാനിക്കുന്ന ശ്രമമാണ് ഇരു മുന്നണികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ന് ബിജെപി മഹാസമ്പർക്കം നടത്തുകയായിരുന്നു. അത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള കള്ളപ്രചാരണങ്ങൾ നടത്തുന്നത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീദേവൻ പറഞ്ഞു. ഇതുകൊണ്ടൊന്നും ബിജെപിയുടെ വിജയത്തെ തടയാൻ ആകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂരിലെ Read More…
അപരന്മാരില്ലാതെന്ത് തെരഞ്ഞെടുപ്പ്
നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി അപരന്മാര്‍. കളമശ്ശേരിയില്‍ പി രാജീവിനും, നേമത്ത് രാജീവ് ചന്ദ്രശേഖറിനും പറവൂരില്‍ വിഡി സതീശനും വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനും അപരന്മാരുണ്ട്. കൈതാരം സ്വദേശി കെബി സതീശന്‍ ആണ് വിഡി സതീശന്റെ അപരന്‍. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിന്റെ അപര എതിരാളി. കെ മുരളീധരന് രണ്ട് അപരന്മാരാണുള്ളത്. പി മുരളീധരനും എന്‍ മുരളിയും. സ്റ്റീഫന്‍ എന്ന പേരുള്ള വ്യക്തിയെ തന്നെയാണ് അരുവിക്കരയില്‍ ജി സ്റ്റീഫന് അപരനായി ലഭിച്ചത്. കെ മുരളീധരനെ Read More…
വിഴിഞ്ഞത്ത് യുഡിഎഫിന് വിജയം, സിപിഎമ്മില്‍ നിന്നു തിരിച്ചു പിടിച്ചു, ബിജെപിക്കും തിരിച്ചടി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ യുഡിഎഫിന് വിജയം. കോണ്‍ഗ്രസിന്റെ കെ എച്ച് സുധീര്‍ ഖാനാണ് വിജയിച്ചത്. കഴിഞ്ഞ രണ്ടു തവണയും സിപിഎം വിജയിച്ച വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എ നൗഷാദിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഖാന്റെ വിജയം 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് അംഗസംഖ്യ 20 ആയി ഉയര്‍ന്നു. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വശക്തിപുരം ബിനു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2437 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിനും Read More…







