Kerala News Politics

മത്സ്യത്തൊഴിലാളികളുടെ സമാശ്വാസ തുക അടിയന്തരമായി വിതരണം ചെയ്യണം: കെ. ഷൈബു

കേന്ദ്ര വിഹിതം നൽകിയിട്ടും വിതരണം ചെയ്യാത്ത UDF സർക്കാറിൻ്റെ മത്സ്യ തൊഴിലാളി വഞ്ചനയ്ക്കെതിരെ ജൂലൈ 6 ന് കാസർകോട് ജില്ലാ ഫിഷറീസ് ഓഫീസ് ധർണ്ണ

കാസർകോട് : മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പാദ്യ-സമാശ്വാസ പദ്ധതിയുടെ 2025-26 വർഷത്തെ ധനസഹായ വിതരണം ഗുരുതരമായ കാലതാമസമാണ് നേരിടുന്നതെന്ന് ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷൈബു ആരോപിച്ചു. ഒ ബി സി മോർച്ച കാസർകോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മൂന്ന് ഗഡുക്കളായി വിതരണം ചെയ്യേണ്ട സമാശ്വാസ തുകയിൽ മത്സ്യ തൊഴിലാളികളുടെ വിഹിതമായ ഒരു ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര വിഹിതം സംസ്ഥാന സർക്കാറിന് നൽകിയിട്ടും ഇതുവരെ വിതരണം ചെയ്തിട്ടില്ല സംസ്ഥാന വിഹിതമടക്കം രണ്ട് ഗഡുകൾ കുടിശ്ശികയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ട്രോളിംഗ് നിരോധന കാലയളവിൽ ഉപജീവന മാർഗം നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സമാശ്വാസ പദ്ധതിയാണ് പ്രധാന ആശ്രയം. എന്നാൽ ധനസഹായ വിതരണം വൈകുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന്കെ ഷൈബു പറഞ്ഞു

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം.
കേന്ദ്ര വിഹിതം നൽകിയിട്ടും വിതരണം ചെയ്യാത്ത യുഡിഎഫ് സർക്കാറിൻ്റെ മത്സ്യ തൊഴിലാളി വഞ്ചനയ്ക്കെതിരെ ജൂലൈ 6 ന് കാസർകോട് ജില്ലാ ഫിഷറീസ് ഓഫീസ് ധർണ്ണ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു

യോഗത്തിൽ ഒ.ബി സി മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പി. വത്സരാജ് അദ്ധ്യക്ഷത വഹിച്ചു

ബി ജെ പി. ജില്ലാ പ്രസിഡണ്ട് എം.എൽ അശ്വനി മുഖ്യ പ്രഭാഷണം നടത്തി

ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ്, ഒ ബി സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ മുജുങ്ങാവ്, ജില്ലാ വൈസ് പ്രസിഡണ്ട് മുരളിധരൻ മഥൂർ, സെകട്ടറിമാരായ ദിനേശ് ചെറുഗോളി, ശ്രീധർ പൈവളിക, കുഞ്ഞികണ്ണൻ, അശോക് ചെട്ടിയാർ, മധുസുധന തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *