ന്യൂഡൽഹി: ലോട്ടറി വിൽപ്പനയ്ക്ക് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വിധി. ലോട്ടറികൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ, സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമായി.
ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം നിരാകരിച്ചത്. 1994-ലെ ധനകാര്യ നിയമത്തിൽ 2010-ൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ലോട്ടറിക്ക് സേവന നികുതി ചുമത്താൻ ശ്രമിച്ചിരുന്നു.
സിക്കിം ഹൈക്കോടതി 2010-ലെ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും, ലോട്ടറി ഒരു സേവനം അല്ല, അധിക വരുമാനം കണ്ടെത്താനുള്ള മാർഗമാണ് എന്നതായിരുന്നു ന്യായീകരണം. ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, സുപ്രീംകോടതി സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചു.





