ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫോം നമ്പര്‍ 3 (ഐടിആര്‍3) ഓണ്‍ലൈനായി ഫയല്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ആദായനികുതി വകുപ്പ്. ബിസിനസ് വരുമാനം, ഷെയര്‍ ട്രേഡിങ്ങില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തുന്ന നികുതിദായകര്‍ക്ക് ഐടിആര്‍-3 ഇ-ഫയലിങ് ഐടിആര്‍ പോര്‍ട്ടല്‍ വഴി ഫയല്‍ ചെയ്യാം. ബിസിനസ്സോ തൊഴിലോ ഉള്ള വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ ഐടിആര്‍-3 ഉപയോഗിക്കണം. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും ലിസ്റ്റ് ചെയ്യാത്ത ഇക്വിറ്റി ഷെയറുകളില്‍ നിക്ഷേപിച്ച കമ്പനി ഡയറക്ടര്‍മാര്‍, മറ്റ് Read More…
Tag: tax
ഐടിആര്‍ ഫയലിംഗിന്റെ സമയപരിധി നീട്ടി: 2025 സെപ്റ്റംബര്‍ 15 വരെ അവസരം
ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍(ITR) ഫയല്‍ ചെയ്യാനുള്ള സമയപരിധി നീട്ടി. 2025 സെപ്റ്റംബര്‍ 15 വരെ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു. 2025 ജൂലൈ 31-നകം ഐടിആര്‍ ഫയല്‍ ചെയ്യണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഐടിആര്‍ ഫോമുകളിലെ പരിഷ്‌കാരങ്ങള്‍, ടിഡിഎസ് ക്രെഡിറ്റ് എന്നിവ കാരണമാണ് ഐടിആര്‍ ഫയലിങ് തീയതി നീട്ടിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇ-ടാക്‌സ് ഫയലിങ് പ്രക്രിയ ലളിതമാക്കുകയും, സുതാര്യതയും കൃത്യതയും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഈ Read More…
മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ ഇനി നാലുദിവസം മാത്രം. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെയുള്ള ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ’31/03/2020 ന് ശേഷം ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് Read More…
പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ നികുതി നിയമത്തിന്റെ സങ്കീർണതകൾ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമാക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. 1961-ലെ ആദായനികുതി നിയമത്തേക്കാൾ 238 വകുപ്പുകള്‍ കൂടുതലുണ്ടെങ്കിലും പുതിയതില്‍ പേജുകളുടെ എണ്ണം കുറവാണ്. ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചശേഷം വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ Read More…
ലോട്ടറിക്ക് സേവന നികുതി ചുമത്താനാകില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ലോട്ടറി വിൽപ്പനയ്ക്ക് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി വിധി. ലോട്ടറികൾക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ, സംസ്ഥാനങ്ങൾക്ക് വലിയ ആശ്വാസമായി. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം നിരാകരിച്ചത്. 1994-ലെ ധനകാര്യ നിയമത്തിൽ 2010-ൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ലോട്ടറിക്ക് സേവന നികുതി ചുമത്താൻ ശ്രമിച്ചിരുന്നു. സിക്കിം ഹൈക്കോടതി 2010-ലെ ഭേദഗതിയെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും, ലോട്ടറി ഒരു സേവനം Read More…
കേരള ബജറ്റ് 2025: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50% വർധിപ്പിച്ചു
തിരുവനന്തപുരം: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഇത് ഇരുചക്രവാഹനങ്ങൾക്കും ബാധകമായിരിക്കും. പഴക്കം ചെന്ന വാഹനങ്ങളുടെ തുടർ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഈ മാറ്റം കൊണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. മോട്ടോർ സൈക്കിളുകൾ, സ്വകാര്യ ആവശ്യത്തിനുള്ള മുച്ചക്ര വാഹനങ്ങൾ, കാർ എന്നീ വാഹനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമായിരിക്കും. ഈ നീക്കത്താൽ 55 കോടി രൂപയുടെ അധിക വരുമാനം സർക്കാർ Read More…






