Education India International News Politics

വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വേട്ടയാടല്‍; ലഡാക്ക് ഭരണകൂടത്തിനെതിരെ സോനം വാങ്ചുക്

ലേ: ലഡാക്ക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. ഭരണകൂടത്തിൻ്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ട് വേട്ടയാടല്‍ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്കിനു (HIAL) കീഴിലുള്ള സ്‌കൂളിനെതിരെ സ്വീകരിച്ച നടപടി വിയോജിപ്പിൻ്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യാങിലെ ഡെസേര്‍ട്ട് ഫ്‌ളവര്‍ സ്‌കൂളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് HIAL-ന് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു വാങ്ചുക്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്യുമ്പോള്‍ മദ്യം കൂടുതല്‍ ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഭാര്യയും HIAL സഹസ്ഥാപകയും സിഇഒയുമായ ഗീതാഞ്ജലി ജെ. ആങ്‌മോയ്‌ക്കൊപ്പം ലേയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *