ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു-കശ്മീരും ലഡാക്കും വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് 2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചരിത്രത്തിൽ നിർണായക വഴിത്തിരിവായിരുന്നുവെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികരംഗം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് Read More…
Tag: ladakh
ഷയോക് നദിക്ക് കുറുകെ ഉദ്മറൂ പാലം ഉദ്ഘാടനം ചെയ്തു
ലെ: ലഡാക്കിലെ നുബ്ര ജില്ലയിൽ ഷയോക് നദിക്ക് കുറുകെ നിർമ്മിച്ച ഉദ്മറൂ പാലം ലഡാക്ക് ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേന ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ₹27.18 കോടി ചെലവിൽ നിർമിച്ച പാലം മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ബൗദ്ധ തീർത്ഥാടന കേന്ദ്രമായ ഷാം ഗോംബോ (യാർമ ഗോൻബോ)യിലേക്കുള്ള വർഷം മുഴുവൻ സഞ്ചാര സൗകര്യവും ഉറപ്പാക്കും. പാലം നിലവിൽ വന്നതോടെ ഉദ്മറൂ–ഹുന്ദ്രി ഗ്രാമങ്ങൾക്കും ടെർചേയ്–സ്കുരു ഗ്രാമങ്ങൾക്കും ഇടയിലുള്ള യാത്രാദൂരം ഏകദേശം 35 കിലോമീറ്റർ കുറയുമെന്ന് അധികൃതർ അറിയിച്ചു. Read More…



