ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ലോക്‌സഭയില്‍ കൂടുതല്‍ എംപിമാരെ വിജയിപ്പിക്കണമെങ്കില്‍ പാര്‍ട്ടി ചില നിബന്ധനകള്‍ പാലിക്കണമെന്ന ആക്ഷേപവുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഏഴ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും ഇന്ത്യാവിരുദ്ധരെന്ന് വിശേഷിപ്പിക്കുന്നവരുമായുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കണമെന്നും റിജിജു ആവശ്യപ്പെട്ടു. ബുധനാഴ്ച എക്‌സിലൂടെയാണ് അദ്ദേഹം കോണ്‍ഗ്രസിനുള്ള നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പരസ്യ സംവാദം നടത്തണമെന്ന രാഹുല്‍ ഗാന്ധിയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം ബിജെപി നേതാക്കള്‍ വിമര്‍ശിച്ചുവരുന്നതിനിടെയാണ് റിജിജുവിൻ്റെ പുതിയ പരാമര്‍ശം.




