രാജ്യത്ത് ഇന്ധനവില വര്ധിക്കാന് സാധ്യത. പശ്ചിമേഷ്യന് സംഘര്ഷത്തെ തുടര്ന്ന് ഇന്ധനവില വര്ധിപ്പിക്കാനുള്ള ആലോചനയിലാണ് എണ്ണക്കമ്പനികള്. ഇതോടെ പെട്രോളിനും ഡീസലിനും വില വര്ധിക്കും. ലിറ്ററിന് 5 രൂപ വരെ വര്ധിക്കാനാണ് സാധ്യത. പശ്ചിമേഷ്യയില് സംഘര്ഷങ്ങള് വന്നതും ഹോര്മുസ് കടലിടുക്ക് വഴി ഇന്ധനലഭ്യത കുറഞ്ഞതും എണ്ണക്കമ്പനികളെ നഷ്ടത്തിലാക്കി എന്നാണ് എണ്ണക്കമ്പനികള് ഉന്നയിക്കുന്ന വാദം.
അതെസമയം ഇന്ധനവില വര്ധനയുടെ ആവശ്യം ഇപ്പോള് സംജാതമായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങള്ക്ക് രാജ്യത്ത് ക്ഷാമമില്ലെന്നും 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണയിം പ്രകൃതിവാതകവും, 45 ദിവസത്തേക്ക് എല്പിജിയും റോളിംഗ് സ്റ്റോക്കും ഉണ്ടെന്ന് മന്ത്രാലയ സമിതി വ്യക്തമാക്കിയിട്ടുണ്ട്.





