എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) എ.പി.ജെ അബ്ദുൾകലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി (APJAKTU) എൻ.എസ്.എസ് സെല്ലുമായി ചേർന്ന് ദേശീയ ഊർജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യാ ഗവൺമെന്റ് ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) ആണ് ഈ ദിനം രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക, ഊർജ്ജ കാര്യക്ഷമതയിലും സംരക്ഷണത്തിലും രാജ്യം കൈവരിച്ച നേട്ടങ്ങളുടെ അവതരണം, എല്ലാ മേഖലയിലും ഊർജ്ജ കാര്യക്ഷമത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ശ്രീ. ജി വിനോദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇ.എം.സി ജോയിന്റ് ഡയറക്ടർ ശ്രീ. ദിനേശ്കുമാർ എ എൻ, ഇ.എം.സി രജിസ്ട്രാർ ശ്രീ. സുഭാഷ് ബാബു ബി വി, APJAKTU NSS സെൽ കോർഡിനേറ്റർ ഡോ അരുൺ എം, APJAKTU NSS എനർജിസെൽ കോർഡിനേറ്റർ ശ്രീ. ആദിൽ നാസർ എന്നിവർ സന്നിഹിതരായി. ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഏറ്റെടുത്ത ചടങ്ങിൽ ബി ഇ ഇ അക്രഡിറ്റഡ് എനർജി ഓഡിറ്റർ ശ്രീ. സുരേഷ് ബാബു ബി.വി എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇൻഡസ്ട്രിയൽ ഓഡിറ്റിനെ പറ്റിയുള്ള ക്ലാസ് നയിച്ചു.





