പ്രതിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ വിരോധത്താല്‍ യുവതിയെ വഴിയില്‍ വണ്ടി തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷവും 1 മാസവും കഠിനതടവും, 60,500 രൂപ പിഴയും ശിക്ഷ
ജോലി കഴിഞ്ഞ് സ്ക്കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞു നിര്‍ത്തി വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടന്‍ എന്നവരെ വിവിധ വകുപ്പുകളി ലായി 17വര്‍ഷവും 1 മാസവും കഠിനതടവിനും 60,500രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്. തേജോമയി തമ്പുരാട്ടി ശിക്ഷ വിധിച്ചു. പിഴയടക്കുന്നപക്ഷം പിഴത്തുക ഇരയായ യുവതിക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴയടക്കാത്തപക്ഷം 4 മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.
2014ഒക്ടോബര്‍ 1 ന് വൈകീട്ട് 5 മണിക്ക് ഒല്ലൂര്‍ ഗൂഡ്സ് ഷെഡ് റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒല്ലൂരിലെ കമ്പനിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു യുവതി. യുവതിക്കൊപ്പം കമ്പനിയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പ്രതി കമ്പനിയില്‍ വെച്ച് യുവതിയോട് മോശമായ രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതി അതിനെ എതിര്‍ത്ത് സംസാരിച്ചിരുന്നു. തുടര്‍ന്ന് അനുസരണക്കേട് മൂലം പ്രസ്തുത കമ്പനിയില്‍ നിന്നും ഡോണിനെ പറഞ്ഞുവിട്ടിരുന്നു. അതിനുശേഷം ഫോണ്‍ വഴി യുവതിയെ ഡോണ്‍ പലപ്പോഴും ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവി നോട് പരാതി പറയുകയും തുടര്‍ന്ന് പ്രതിക്ക് വഴങ്ങണമെന്നും വിളിക്കുന്നിടത്തേക്ക് വരണമെന്നും ഇല്ലെങ്കില്‍ നിന്റെ കൈ വെട്ടിക്കള യുമെന്നും ഭര്‍ത്താവിനെ കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്ത വിരോധത്താലാണ് ആക്രമണസംഭവം നടന്നത്. കൊന്നുകളയു മെന്ന് ആക്രോശിച്ച് വാളു കൊണ്ട് യുവതിയെ വെട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഴിഞ്ഞു മാറിയെങ്കിലും വലതു തോളിലും ഇടതുകയ്യിലും യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ പ്രതിയെ തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തു നിന്നും പിടികൂടി അറസ്റ്റ് ചെയ്തിരുന്നു. പ്രതി കാണിച്ചുകൊടുത്തതുപ്രകാരം ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള കലുങ്കിന്റെ അടിയില്‍ നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച വാള്‍ പോലീസ് കണ്ടെടുത്തിരുന്നു.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 5 തൊണ്ടിമുതലുകളും 36 രേഖകളും ഹാജരാക്കു കയും 16 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. ഒല്ലൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി രുന്ന എ.ഉമേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വ്യാപകമായ ഇക്കാലത്ത് അത്തരത്തിലുള്ള കേസുകളിലെ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലാജു ലാസര്‍, അഡ്വ. പ്രവീണ എ.പി.എന്നിവര്‍ ഹാജരായി.