ഗള്‍ഫ് രാജ്യങ്ങളിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ പത്താം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഫല പ്രഖ്യാപന രീതിയിലും മാറ്റങ്ങളുണ്ടായേക്കും. ഇത് പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
അതെസമയം മുമ്പ് മാറ്റി വെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ആ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് പറയുമെന്നും സിബിഎസ് അധികൃതര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം ഉന്നതപഠനത്തിന് നിര്‍ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പരീക്ഷ മാറ്റിവെച്ച തീരുമാനം ആശങ്കയിലാക്കുന്നുണ്ട്.





