തൃശൂർ: ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 2500-ലധികം വിദ്യാർത്ഥികളെ ആദരിക്കുന്ന “എംപിയുടെ സ്‌നേഹാദരം” അനുമോദന ചടങ്ങ് തൃശൂർ ടൗൺഹാളിൽ നടന്നു.ചടങ്ങ് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയും വിജയത്തിന് അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്ക് യുവതലമുറയുടെ വിദ്യാഭ്യാസ നേട്ടങ്ങൾ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് Read More…
Tag: plustwo
പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു പരീക്ഷ റദ്ദാക്കി
ഗള്‍ഫ് രാജ്യങ്ങളിലെ CBSE പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ പത്താം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ റദ്ദാക്കിയത്. പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഫല പ്രഖ്യാപന രീതിയിലും മാറ്റങ്ങളുണ്ടായേക്കും. ഇത് പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.അതെസമയം മുമ്പ് മാറ്റി വെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ആ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട് പറയുമെന്നും സിബിഎസ് അധികൃതര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷാഫലം ഉന്നതപഠനത്തിന് നിര്‍ണായകമായതിനാല്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും Read More…
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ തിങ്കളാഴ്ച മുതൽ
പരീക്ഷകൾ 26ന് അവസാനിക്കും തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്കു ഒന്നര മുതൽ വൈകീട്ട് നാലേകാൽ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26ന് അവസാനിക്കും.




