Business Economy India International Kerala News Politics

2030-ഓടെ ഇന്ത്യ-പോളണ്ട് വ്യാപാരബന്ധം ഇരട്ടിയാക്കും

ന്യൂഡൽഹി: 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇന്ത്യയും പോളണ്ടും ധാരണയിലെത്തി. ദുരന്തപ്രതിരോധ ശേഷി വർധിപ്പിക്കൽ, പ്രതിരോധ വ്യവസായ സംവാദം സ്ഥാപിക്കൽ, ഭീകരവിരുദ്ധ ചർച്ചകൾ നടത്തൽ തുടങ്ങിയ കാര്യങ്ങളിലും ഇരുരാജ്യങ്ങളും തീരുമാനമെടുത്തു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കും തമ്മിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ. ഒക്ടോബർ 21 മുതൽ 23 വരെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ടസ്കിനൊപ്പം നൂറോളം പ്രമുഖ വ്യവസായികളും എത്തിയിട്ടുണ്ട്.

2024 ഓഗസ്റ്റിൽ മോദി പോളണ്ട് സന്ദർശിച്ചപ്പോൾ രൂപപ്പെടുത്തിയ 2024–2028 പ്രവർത്തനപദ്ധതിയുടെ പുരോഗതിയും നേതാക്കൾ വിലയിരുത്തി. ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനപദ്ധതിയുടെ ഇടക്കാല അവലോകനത്തിനും ഇരുനേതാക്കളും അംഗീകാരം നൽകി.

Leave a Reply

Your email address will not be published. Required fields are marked *