Court India Law News

പരിക്കുകളില്ലെന്ന കാരണത്താൽ പോക്സോ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വൈദ്യപരിശോധനാ റിപ്പോർട്ടിൽ ശാരീരിക പരിക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണത്താൽ പോക്സോ നിയമപ്രകാരമുള്ള ലൈംഗികാതിക്രമ അതിജീവിതയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി.

ജസ്റ്റിസുമാരായ ശേഖർ ബി. സരാഫ്, അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശിലെ റാണി ലക്ഷ്മിഭായ് മഹിളാ സമ്മാൻ കോശ് പദ്ധതിപ്രകാരം പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു.

ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കി 10 ദിവസത്തിനകം തുക നൽകണമെന്നാണ് നിർദേശം. നഷ്ടപരിഹാരം തടഞ്ഞുവെച്ച ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം നിയമത്തിനും പദ്ധതിയുടെ വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *