ഗുവാഹത്തി: അസമിലെ കച്ചാർ ജില്ലയിൽ 19.6 കോടി രൂപ വിലമതിക്കുന്ന 78,400 യാബ ഗുളികകൾ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
മെതാംഫെറ്റമിനും കഫീനും ചേർന്ന മിശ്രിതമായ യാബ ഗുളികകളാണ് വാഹനത്തിൽനിന്ന് പിടിച്ചെടുത്തത്. അതിർത്തിയിൽ വാഹനം മാറ്റിയിട്ടും പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായില്ലെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കച്ചാർ പൊലീസിന്റെ നടപടിയെയും അദ്ദേഹം പ്രശംസിച്ചു.




