India News

12 വർഷം, കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം മാറി: ജ്യോതിരാദിത്യ സിന്ധ്യ

റോഹ്തക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷത്തിനിടെ വികസനത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യം. വികസനത്തിന് പുറമെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളാണ് എൻഡിഎ സർക്കാർ മൂലം ഉണ്ടായതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

എൻഡിഎ സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി റോഹ്തക്കിൽ സംഘടിപ്പിച്ച ‘വികസിത് ഭാരത് സങ്കൽപ് സമ്മേളൻ’ പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്രർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകിയതെന്ന് സിന്ധ്യ പറഞ്ഞു. സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചതായും യുവാക്കളുടെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും കൂടുതൽ ചിറകുകൾ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെട്ടു. രാജ്യത്തിൻ്റെ വ്യക്തിത്വം ആത്മവിശ്വാസത്തോടെ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞത് ഇക്കാലയളവിലാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 12 വർഷത്തിനിടെ നടപ്പാക്കിയ വിവിധ വികസന-ക്ഷേമ പദ്ധതികൾ രാജ്യത്തെ സമഗ്ര വികസനത്തിലേക്ക് നയിച്ചുവെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ രാജ്യം മുന്നേറുകയാണെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *