India News

മൂന്ന് വര്‍ഷത്തില്‍ 38 വിദേശയാത്ര; മോദിക്കായി ചെലവായത് 258 കോടി രൂപ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2022 മെയ് മുതല്‍ 2024 ഡിസംബര്‍ വരെ) നടത്തിയ 38 വിദേശ യാത്രകള്‍ക്കായി 258 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചെലവ് 2023ലെ അമേരിക്കന്‍ യാത്രയ്ക്കാണ്. ഇതിന് മാത്രം 22 കോടിയിലധികം രൂപ ചെലവായി. അതേസമയം, 2023ല്‍ തന്നെ നടത്തിയ മറ്റൊരു അമേരിക്കന്‍ സന്ദര്‍ശനത്തിന് 15 കോടിയിലധികം രൂപ Read More…

India News

‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിന്റെ മടങ്ങിവരവില്‍ പ്രധാനമന്ത്രിയുടെ സന്ദേശം

ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. “ഭൂമി നിങ്ങളെ മിസ് ചെയ്തു” എന്ന സന്ദേശത്തോടെയാണ് മോദി എക്‌സിൽ (X) തന്റെ ആശംസകൾ പങ്കുവച്ചത്. സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 സംഘവും 286 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. “ലക്ഷ്യസാദ്ധ്യതയോടുള്ള ത്വരയും അതിജീവനത്തിന്‍റെ ശക്തിയുമാണ് ഇവരുടെ കഥ. അവർ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും” മോദി കുറിച്ചു. ഫ്ലോറിഡ Read More…

India News

മഹാ കുംഭമേള ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മഹാ കുംഭമേളയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുടെ ഐക്യവും ശക്തിയും ലോകം കണ്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലായി കുംഭമേള മാറിയതായി മോദി വിലയിരുത്തി. മേള പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതും ദേശീയ ഉണര്‍വിന്റെ പ്രതീകവും ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് അദ്ദേഹം ഉത്തര്‍പ്രദേശ് ജനങ്ങള്‍ക്കും പ്രയാഗ്രാജ് പ്രദേശവാസികള്‍ക്കും പ്രത്യേക നന്ദി അറിയിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് Read More…

India International News

എഐ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള ചട്ടക്കൂട് ആവശ്യമാണ്: പ്രധാനമന്ത്രി മോദി

പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിതത്വം ഉറപ്പാക്കുന്നതിന് ആഗോള തലത്തില്‍ ചട്ടക്കൂട് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. പാരീസില്‍ നടന്ന ആഗോള എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണ്. അതിനാല്‍ അതിന് മൂല്യാധിഷ്ഠിതവും, അപകടസാധ്യതകള്‍ പരിഹരിക്കുന്നതുമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ആവശ്യമുണ്ട്,” മോദി പറഞ്ഞു. മോദി സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. സൈബര്‍ സുരക്ഷ, തെറ്റായ വിവരങ്ങള്‍, ഡീപ്‌ഫേക്ക് പ്രചാരണങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് Read More…

India News

‘ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെ’, 2047ല് വികസിത ഇന്ത്യയ്ക്കായി ലക്ഷ്യമിട്ട ബജറ്റ്: മോദി

ന്യൂഡല്‍ഹി: 2047ല് ലോകത്തെ ശക്തമായ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സമൃദ്ധിയും ആധുനികതയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പറഞ്ഞു. ‘ലക്ഷ്മി ദേവി ദരിദ്രരെയും ഇടത്തരം ജനങ്ങളെയും അനുഗ്രഹിക്കട്ടെ’ എന്ന് പ്രാര്‍ത്ഥിക്കുന്നതായി മോദി വ്യക്തമാക്കി. ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല് ഇന്ത്യ ഒരു വികസിത രാഷ്ട്രമായിരിക്കും, എന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം Read More…

India News Sports

38ാമത് ദേശീയ ഗെയിംസിന് ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം; കായികരംഗം രാജ്യത്തിന്റെ വികസനത്തിൽ നിർണായകം – മോദി

ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഉജ്ജ്വല തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന് ഔപചാരിക തുടക്കം കുറിച്ചത്. കായികമേഖലയെ രാജ്യത്തിന്റെ വികസനത്തിന് നിർണായകമെന്നു മോദി വിശേഷിപ്പിച്ചു. 2036 ഒളിംപിക്സിന് ഇന്ത്യ ആതിഥേയത്വം നേടുന്നതിന് സർക്കാരിന്റെ സജീവ ശ്രമം തുടരുകയാണെന്നും, അത് ഇന്ത്യൻ കായിക മേഖലയുടെ ഉയർച്ചയ്ക്ക് വൻ ഉത്തേജനമാവുമെന്നും അദ്ദേഹം പറഞ്ഞു. “ഒളിംപിക്‌സ് എവിടേയും നടന്നാലും രാജ്യത്തെ എല്ലാ മേഖലകളിലും അനുകൂല മാറ്റം ഉണ്ടാകും. അത് Read More…

Kerala News

ഭാവഗായകന് പി. ജയചന്ദ്രനിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനം

ന്യൂഡൽഹി: പ്രശസ്ത ഗായകനും മലയാളികളുടെ പ്രിയഗായകനുമായ പി. ജയചന്ദ്രന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. “ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ജയചന്ദ്രന്റെ ഗാനങ്ങൾ തലമുറകളോളം ഹൃദയങ്ങളെ സ്പർശിക്കും” എന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ എക്‌സ് പേജിലൂടെ പ്രധാനമന്ത്രി മോദി തന്റെ അനുശോചന സന്ദേശം പങ്കുവെച്ചു. “ജയചന്ദ്രൻ വളരെ ഐതിഹാസിക ശബ്ദത്താൽ അനുഗ്രഹിതനായ ഗായകനായിരുന്നു. വിവിധ ഭാഷകളിലായി അദ്ദേഹം പാടിയ പാട്ടുകൾ വരും തലമുറകളുടെ ഹൃദയത്തെ തൊടുന്നവയാണെന്നു ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ Read More…

India News

ബഹു കേന്ദ്രമന്ത്രി ശ്രീ ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി

ബഹു കേന്ദ്രമന്ത്രി ശ്രി ജോർജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയിൽ ഇന്നലെ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ബഹു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അതിഥി ആയിരുന്നു. ശ്രീ ജോർജ് കുര്യനും കുടുംബവും അദ്ദേഹത്തെ സ്വീകരിച്ചു. പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടിനു മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോൾ ശ്രവിച്ചു. എല്ലാ സഭകളെയും പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ സീറോ മലബാര് സഭയുടെ കർദ്ദിനാൾ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവൻ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, Read More…

India News

വികസിത ഭാരതം. പ്രധാന മന്ത്രിയുമായി ആശയങ്ങള്‍ പങ്കുവെക്കാം

രജിസ്ട്രേഷന്‍ ഡിസംബര്‍ 10 വരെ വികസിത ഭാരത ആശയങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്ന വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷിക്കാം. ദേശീയ യുവജനോത്സവതിന്റെ ഭാഗമായി ജനുവരി 11,12 തിയതികളില്‍ ന്യൂഡെല്‍ഹിയിലെ ഭാരത മണ്ഡപത്തിലാണ് മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കുന്ന യുവജനങ്ങളുമായി പ്രധാനമന്ത്രി വികസന സങ്കല്‍പങ്ങള്‍ ചര്‍ച്ച ചെയ്യുക. മേരാ യുവ ഭാരത് പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കുന്ന ക്വിസ് പരിപാടിയിലൂടെ മത്സരത്തിന്റെ ഒന്നാം ഘട്ടം തുടങ്ങും. ഇതില്‍ വിജയികളാവുന്നവര്‍ക്ക് തുടര്‍ന്നു ബ്ലോഗ്, ഉപന്യാസ Read More…

India News

ഭരണഘടനയുടെ 75-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിന് 75 വർഷം പൂർത്തിയായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനം നടക്കും. സമ്മേളനം രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ എന്നിവരും പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. രാഷ്ട്രപതി സെൻട്രൽ ഹാളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. സംസ്കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും. ഇന്ത്യ Read More…