ഗുരുവായിരിലേക്ക് ഇനി അമൃത് ഭാരത് പാസഞ്ചർ ട്രെയിൻ സർവീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫിന് പിന്നാലെ തൃശൂരിൽ നടന്ന പരിപാടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. തൃശൂർ – ഗുരുവായൂർ റൂട്ടിൽ പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാർ ഏറെ നാളായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. തൃശ്ശൂരിൽ രാവിലെ എത്തിയ സുരേഷ് ഗോപിക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സുരേഷ് ഗോപിയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ സ്വീകരിച്ചു. സിറ്റി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ, കോർപ്പറേഷൻ കൗൺസിലർ മാരായ വിൻഷി അരുൺകുമാർ, പൂർണിമ സുരേഷ്, മുംതാസ്താഹ, രഘു നാഥ്, സി മേനോൻ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, കൃഷ്ണ മോഹൻ, വിനോദ് കൃഷ്ണ, ബിജെപി ജില്ലാ ഭാരവാഹികളായ റോഷൻ എൻ ആർ, സുധീഷ് മേനോത്തു പറമ്പിൽ, അബിൻസ്, ടോണി ചാക്കോളാ, മുരളി കൊളങ്ങട്, വിബിൻ ഐനിക്കുന്നത് എന്നിവർ നേതൃത്വം നൽകി തുടർന്ന് മധുരം വിതരണം ചെയ്തു.





