News science

ഇരട്ട സൂര്യോദയമെന്ന അപൂർവത; ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ

2025-ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്‌ചയാണിത്. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം.

International News science

സുനിത വില്യംസും സംഘം ഭൂമിയില്‍ തിരിച്ചെത്തി; പേടകത്തെ വരവേറ്റത് ഡോള്‍ഫിന്‍ കൂട്ടം

ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പില്‍ ഇറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റ് നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് Read More…

India News science

ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം: എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ

തിരുവനന്തപുരം: ഐഎസ്ആർഒയുടെ ചരിത്രപരമായ നൂറാം വിക്ഷേപണമായി ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02 ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാത്തതോടെയാണ് തകരാർ വ്യക്തമായത്. ഇതിനെത്തുടർന്ന് ഉപഗ്രഹത്തെ രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐഎസ്ആർഒ. എൻവിഎസ് 02 ഉപഗ്രഹം, അമേരിക്കൻ ജിപിഎസിനുള്ള ഇന്ത്യൻ ബദലായ നാവിക് സാങ്കേതിക സംവിധാനത്തിനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമാണ്. നാവിക് ശ്രേണിയിലേക്കുള്ള പുതിയ തലമുറ ഉപഗ്രഹമായ എൻവിഎസ് 02, ഐആർഎൻഎസ്എസ് ഉപഗ്രഹങ്ങളുടെ Read More…

Kerala News science

ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം; ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയ്ക്ക് ചരിത്ര നേട്ടം . ഇന്ത്യൻ സമയം രാവിലെ 6.23ന്, ജിഎസ്എൽവി-എഫ്15 റോക്കറ്റിന്റെ സഹായത്തോടെ രണ്ടാമത്തെ തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-02 വിജയകരമായി വിക്ഷേപിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച 27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കിയ ശേഷമാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ജിഎസ്എൽവി-എഫ്15 എൻവിഎസ്-02 കുതിച്ചത്. ഐഎസ്ആർഒ ചെയർമാനായി വി നാരായണൻ ചുമതലയേറ്റതിന് ശേഷം നടന്ന ആദ്യ ദൗത്യമായതിനാൽ ഈ വിക്ഷേപണം അതീവ പ്രാധാന്യമർഹിക്കുന്നു. 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-02 ഉപഗ്രഹം, ഗതിനിർണയവും ദിശനിർണയത്തിനും Read More…

India News science

ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്‌പ്ന ദൗത്യമായ സ്‌പാഡെക്‌സ് പരീക്ഷണം വിജയിച്ചു. ഇതോടെ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഡോക്കിംഗ് സാങ്കേതിക വിദ്യ വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.

News science

ബഹിരാകാശത്തിലും ഭൂമിയിലും കൃഷിക്ക് നാഴികക്കല്ലായി സുനിത വില്യംസിന്റെ ലറ്റൂസ് കൃഷി

നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) “ഓട്രെഡ്ജിയസ്” റോമൈൻ ലറ്റൂസ് കൃഷി ചെയ്യുന്നതിനിലൂടെ ബഹിരാകാശ കൃഷിയിൽ ചരിത്രം സൃഷ്ടിക്കുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കുള്ള നിലനിറവുപൂർണ്ണമായ ഭക്ഷ്യവിഭവങ്ങളുടെ സാധ്യതകൾ തേടുന്ന നാസയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഭൂമിശാസ്ത്രത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന സവിശേഷ വെല്ലുവിളികളെ മറികടന്ന് പാചകയോഗ്യമായ ഭക്ഷണം ബഹിരാകാശത്ത് വളർത്താനാണ് ഈ പഠന ശ്രമം. നാസയുടെ വെജ്ജി പ്ലാന്റ് ഗ്രോത്ത് സിസ്റ്റത്തിന്റെ ഭാഗമായി സുനിത വില്യംസ് ഈ പരീക്ഷണം മേൽനോട്ടം വഹിക്കുന്നു. ലറ്റൂസ് Read More…