2025-ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ചന്ദ്രക്കലയുടെ ആകൃതിയിൽ സൂര്യനെ കാണപ്പെടുകയും ഇത് ഇരട്ട സൂര്യോദയമെന്ന തോന്നലുണ്ടാക്കുകയും ചെയ്യും. അപൂർവ കാഴ്‌ചയാണിത്. ഇന്ത്യയിൽ സൂര്യഗ്രഹണം കാണാനാകുമോയെന്ന് അറിയാം.
