Kerala News

ജനുവരി 18 മുതൽ തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം:

കൊച്ചി: സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ജനുവരി 18 മുതൽ ചില ദിവസങ്ങളിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ചില സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും, ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

പൂർണ്ണമായി റദ്ദാക്കുന്ന സർവീസുകൾ:

ജനുവരി 18, 25: എറണാകുളം ജംങ്ഷന്‍ – ഷൊർണൂർ സ്‌പെഷൽ സർവീസ് (06018)
ജനുവരി 19: ഷൊർണൂർ – എറണാകുളം ജംങ്ഷന്‍ സ്‌പെഷൽ സർവീസ് (06017), ഗുരുവായൂർ – എറണാകുളം ജംങ്ഷന്‍ പാസഞ്ചർ (06439), കോട്ടയം – എറണാകുളം ജംങ്ഷന്‍പാസഞ്ചർ (06434)

ഭാഗികമായി റദ്ദാക്കുന്ന സർവീസുകൾ:

ജനുവരി 18, 25: ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്‌സ്പ്രസ് (16127): ചാലക്കുടി വരെ മാത്രം സർവീസ്
ചെന്നൈ സെൻട്രൽ – ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22639): പാലക്കാട് വരെ
തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ എക്‌സ്പ്രസ് (16342): എറണാകുളം ജംങ്ഷന്‍ വരെ
കാരയ്ക്കൽ – എറണാകുളം ജംങ്ഷന്‍ എക്‌സ്പ്രസ് (16187): പാലക്കാട് വരെ
മധുര – ഗുരുവായൂർ എക്‌സ്പ്രസ് (16327): ആലുവ വരെ
ജനുവരി 19, 26: ആലപ്പുഴ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22640): വൈകിട്ട് 7.50ന് പാലക്കാട് നിന്ന്
എറണാകുളം – കണ്ണൂർ എക്‌സ്പ്രസ് (16305): തൃശൂരിൽ നിന്ന് രാവിലെ 7.16ന്
ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ എക്‌സ്പ്രസ് (16341): എറണാകുളം ജംങ്ഷനിൽ നിന്ന് രാവിലെ 5.20ന്
എറണാകുളം ജംങ്ഷന്‍ – കാരയ്ക്കൽ എക്‌സ്പ്രസ് (16188): പുലർച്ചെ 1.40ന് പാലക്കാട് നിന്ന് സര്‍വീസ് തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *