ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.
Related Articles
നിലവിലെ വൈദ്യുതി നിരക്ക് നവംബർ 30 വരെ തുടരും: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക് നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. കെഎസ്ഇബി സമർപ്പിച്ച നിരക്ക് വർധനയുള്ള അപേക്ഷയുടെ തെളിവെടുപ്പ് നടപടികൾ കമ്മീഷൻ പൂർത്തിയാക്കിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് വ്യക്തമാക്കി. കമ്മീഷന്റെ അന്തിമ തീരുമാനത്തിലേക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ അപേക്ഷയിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ, വേനൽക്കാലത്തെ ഉയർന്ന ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അധിക ചിലവുകൾ പരിഗണിക്കുന്നതാണ്.
ആൽമരം മുറിച്ചെന്നത് കോൺഗ്രസ്സ് കള്ളപ്രചരണം: അഡ്വ കെകെ അനീഷ് കുമാര്‍
തൃശ്ശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിയ്ക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസ്സും സിപിഎം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണ്. ഡിസംബർ 4-ാം തീയ്യതി ഇവർ പറയുന്ന ആൽമരത്തിൻ്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിനെത്തുടർന്ന് അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരങ്ങൾ മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിക്കുകയും തുടർന്ന് ഇവർ പറയുന്ന ആലിൻ്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റിയിരുന്നു. കൂടാതെ ശ്രീമൂലസ്ഥാനത്തെ ആൽമരവും, മoത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് Read More…
ചികിത്സ വികേന്ദ്രീകരിക്കുക സര്‍ക്കാര്‍ നയം- മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: ചികിത്സ പരമാവധി വികേന്ദ്രീകരിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവ.ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സമഗ്ര പക്ഷാഘാത ചികിത്സ കേന്ദ്രം, ആധുനിക മരുന്ന് സംഭരണശാല എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പക്ഷാഘാത പരിചരണത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. 32 ജില്ല ആശുപത്രികളില്‍ സ്ട്രോക്ക് സ്റ്റിമുലൈസേഷന്‍ യൂണിറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രോഗനിര്‍ണയത്തിനുള്ള അടിയന്തര പരിശോധന സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊണ്ടാണ് സ്ട്രോക്ക് യൂണിറ്റ് തുടങ്ങുന്നത്. കിടപ്പിലാകും മുമ്പ് Read More…