ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം ഇന്ന്( മാർച്ച് 28) മുതൽ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രിൽ നാല്. നെഗോഷ്യബിൾ ഇൻസട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാർച്ച് 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സമർപ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്.
Related Articles
ജനാധിപത്യം കാര്യക്ഷമമാകുന്നത് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുമ്പോൾ: മന്ത്രി പി. രാജീവ്
ന്യൂനപക്ഷാവകാശങ്ങൾ എത്രമാത്രം സംരക്ഷിക്കപ്പെടുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കാര്യക്ഷമതയുടെ അളവുകോൽ എന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷ൯ പരേഡ് ഗ്രൗണ്ടിൽ 78 –ാമത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിയ ദേശീയ പതാക ഉയ൪ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷങ്ങൾ ഭീതിയില്ലാതെ ജീവിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും അമേരിക്കയിലായാലും ഇങ്ങനെ തന്നെ. ഇത് എല്ലാ ജനാധിപത്യ രാജ്യങ്ങളിലും പ്രസക്തമാണ് എന്നത് ഈ ഘട്ടത്തിൽ എടുത്തുപറയേണ്ടതാണ്. നമ്മുടെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും പ്രധാനമാണ്. ഇന്ത്യയുടെ സൗന്ദര്യം വിവിധ സംസ്ഥാനങ്ങളുമായി Read More…
തലസ്ഥാനത്തെ കുടിവെള്ള പ്രശ്നം; ശക്തമായ നടപടി വേണം – എം എൽ എ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള പ്രശ്നം ജലവിഭവ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്ന് ആക്ഷേപിച്ച്, മേയർ വി.കെ. പ്രശാന്ത് എംഎൽഎ ശക്തമായ നടപടികൾ ആവശ്യപ്പെട്ടു. പ്രധാനം, ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ ഈ പ്രശ്നം നീണ്ടുപോയതും, പ്രശ്ന പരിഹാരത്തിന് വേണ്ടുന്ന യോഗ്യതയുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതിന്റെ ഫലമാണെന്ന് അദ്ദേഹം വിമർശിച്ചു. “നേമത്തിലെ ഒരു പദ്ധതിക്കായി തിരുവനന്തപുരം നഗരത്തിന്റെ മുഴുവൻ കുടിവെള്ള വിതരണം നിലയ്ക്കേണ്ട സാഹചര്യമുണ്ടോ?” എന്ന ചോദ്യവും വി.കെ. പ്രശാന്ത് ഉന്നയിച്ചു. മുൻകൂട്ടിയുള്ള നടപടികൾ എടുക്കാതിരുന്നതിന്റെ ഫലമായി നഗരവാസികൾ ശക്തമായ Read More…
തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡ് ചെട്ടിയങ്ങാടി പള്ളിയിൽ നോമ്പു തുറയ്ക്ക് NDA സ്ഥാനാർത്ഥി സുരേഷ് ഗോപി പങ്കെടുത്തപ്പോൾ ‘.
പോസ്റ്റ് ഓഫ് റോഡ് ചെട്ടിയങ്ങടി അനസ്സി സുന്നത്ത് ജുമാ മസ്ജിദ് ഭാരവാഹികളായ പ്രസിഡൻ്റ് ഹയാത് ഖാൻ , മുത്തവല്ലി PCഅബ്ദുൾ സിയാദ് സെക്രട്ടറി അബ്ദുൾ ബാസിദ് ജോയിൻ്റ് സെകട്ടറി അബ്ദുൾ റസാക്ക് എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു..