സംസ്ഥാനത്തെ ഫൈൻ ആർട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്കരിക്കുമെന്ന് ഡോ. ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും. 2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്സ് കോളേജുകളിൽനിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു. ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് കാലാനുസൃതമായ മാറ്റങ്ങൾക്ക് Read More…
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി. 2019 ല്‍ ദ്വാരപാലക ശില്പങ്ങളില്നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണമോഷണക്കേസില്‍ ആറാം പ്രതിയുമാണ്. രണ്ടു കേസുകളിലും ജാമ്യം ലഭിച്ചില്ല. ഒക്ടോബര്‍ 22നാണ് മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2019 കാലത്ത് Read More…
തൃശൂര്‍: ജീവിതത്തിന്റെ നാളെകള്‍ക്ക് പ്രതീക്ഷയുടെ ആത്മവിശ്വാസം പകരുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നു എസ് വൈ എസ് കേരള യുവജന സമ്മേളനത്തിലെ എന്‍ജെന്‍ എക്സ്പോ. ന്യൂറോ ജനറേഷന്റെ അറിവിനെയും പ്രയോഗത്തെയും സ്വപ്നങ്ങളെയും ഒരുപോടെ സംബോധന ചെയ്യാനുള്ള പരിശ്രമമാണ് എക്സ്പോ. അറിവ്, തൊഴില്‍, സംരംഭം, ടെക്നോളജി, ഓട്ടോമേഷന്‍, ഫിനാന്‍സ്, മാനുഫാക്ചറിങ് തുടങ്ങി സാധ്യതകളുടെ ലോകത്തേക്ക് അനുഭവസ്ഥരുടെ പങ്കുവെപ്പുകളും പ്രദർശനവുയി എക്സ്പോ. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക സ്വപ്നങ്ങളെയും അവസരങ്ങളെയും കരിയര്‍ സാധ്യതകളെയും അവതരിപ്പിക്കന്ന എജ്യുസൈന്‍, അറിവിന്റെ അക്ഷരലോകത്തേക്ക് വാതില്‍ തുറക്കുന്ന പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന Read More…