ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസ് 2026ൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സംവദിക്കും. നവംബർ 5ന് വൈകിട്ട് 4.30ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണ് പരിപാടി. ചടങ്ങിൽ പ്രധാനമന്ത്രി കായികതാരങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 97 ഇന്ത്യൻ പാരാ അത്‌ലറ്റുകൾ ചേർന്ന് 30 സ്വർണം, 35 വെള്ളി, 49 വെങ്കലം ഉൾപ്പെടെ ആകെ 114 മെഡലുകളാണ് സ്വന്തമാക്കിയത്.
മെഡൽ ജേതാക്കളായ താരങ്ങൾ, പരിശീലകർ, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എന്നിവയിലെ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കും. ദേശീയ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും യുവജനകാര്യ-കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ചടങ്ങിന്റെ ഭാഗമാകും.





