India International News Politics

ബ്രിക്സ് 2026ന് ഇന്ത്യ സജ്ജം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ബ്രിക്സ് 2026ന് ഇന്ത്യ പൂർണമായും സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2026ലെ ബ്രിക്സ് പ്രവർത്തനങ്ങൾക്കും ഉച്ചകോടിക്കുമുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘എക്സ്’ പ്ലാറ്റ്‌ഫോമിലെ കുറിപ്പിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമാക്കിയത്. “ബ്രിക്സ് 2026ന് എല്ലാം സജ്ജം!” എന്നാണ് മോദി കുറിച്ചത്.

2026ൽ ബ്രിക്സ് കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. വിവിധ ബ്രിക്സ് യോഗങ്ങൾക്കും അനുബന്ധ പരിപാടികൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *