മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനവാർത്ത അതീവ ദുഃഖകരമെന്ന് ബി ജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്.
ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
അതെസമയം വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂർ താലൂക്ക് ഓഫീസ് : 04884232226





