മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ (58) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പൊള്ളലേറ്റ് വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരന്‍ സതീശൻ മരണപ്പെട്ടത്.
Tag: Thrissur fire work accident
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അന്തരിച്ച മണികണ്ഠൻ്റെയും ബിജീഷിൻ്റെയും വീടുകള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട ആ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും അവരുടെ കണ്ണുനീരിന് മുന്നിൽ വാക്കുകൾ അപ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. അതെസമയം ഇത്തവണ പൂരത്തിന് വെടിക്കെട്ട് വേണ്ട എന്ന തീരുമാനമായി. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങൾ തങ്ങളുടെ പൂരം വെടിക്കെട്ട് ഒഴിവാക്കിയതായി അറിയിച്ചു. മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് ഇരു ദേവസ്വങ്ങളുമെത്തിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം വീഴ്ച പരിശോധിക്കും: സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് തിരുവമ്പാടി ദേവസ്വത്തിൻ്റെ വെടിക്കെട്ട് പടക്കങ്ങളുടെ നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ചു. അഞ്ച് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 13 പേരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. കെഡാവർ നായ്ക്കളെ കൊണ്ടുവന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ സ്ഥലം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. അതെസമയം സ്ഫോടനമുണ്ടായ സ്ഥലം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഇന്ന് രാവിലെ 6.30 നു സന്ദർശിക്കുന്നു. അപകടമുണ്ടായതിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് Read More…
തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ അനുശോചിച്ച് വി ഉണ്ണികൃഷ്ണൻ
തൃശ്ശൂർ പൂരത്തിനായി ഒരുക്കിയ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടം അതീവ ദുഃഖകരമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണൻ. ഉപജീവനത്തിനായി ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന ഇവരുടെ ദുര്യോഗം വേദനാജനകമാണ്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്ക് പറ്റിയവർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം മരണപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ അനുശോചിച്ച് ജസ്റ്റിൻ ജേക്കബ്
മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനവാർത്ത അതീവ ദുഃഖകരമെന്ന് ബി ജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. അതെസമയം വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂർ താലൂക്ക് ഓഫീസ് Read More…
തൃശൂർ വെടിക്കെട്ടപകടം : ആർഡിഒ അന്വേഷിക്കും
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടം സംബന്ധിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റായ തൃശൂർ ആർഡിഒയെ ചുമതലപ്പെടുത്തി.





