തൃശൂർ മുണ്ടത്തിക്കോട് തിരുവമ്പാടി ദേവസ്വത്തിൻ്റെ വെടിക്കെട്ട് പടക്കങ്ങളുടെ നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ചു. അഞ്ച് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 13 പേരിൽ പത്ത് പേരുടെ നില ഗുരുതരമാണ്. കെഡാവർ നായ്ക്കളെ കൊണ്ടുവന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ സ്ഥലം പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
അതെസമയം സ്ഫോടനമുണ്ടായ സ്ഥലം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി ഇന്ന് രാവിലെ 6.30 നു സന്ദർശിക്കുന്നു. അപകടമുണ്ടായതിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.





