Agriculture Kerala News

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും


സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ കൊടുക്കുക. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് മൂന്നിന് മുമ്പായി ക്ഷേമപെന്‍ഷന്‍ തുക കൊടുത്ത് തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനുകളായ കര്‍ഷകതൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ നല്‍കി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *