സംസ്ഥാനത്ത് നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ കൊടുക്കുക. ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.ഓഗസ്റ്റ് മൂന്നിന് മുമ്പായി ക്ഷേമപെന്‍ഷന്‍ തുക കൊടുത്ത് തീര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനുകളായ കര്‍ഷകതൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ നാളെ നല്‍കി തുടങ്ങും.
Tag: welfare pension
ഫെബ്രുവരി സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; 62 ലക്ഷം പേർക്ക് 2,000 രൂപ വീതം
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ള 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറും. അക്കൗണ്ട് വിവരങ്ങൾ നൽകിയിട്ടില്ലാത്തവർക്ക് സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിച്ചാകും പെൻഷൻ വിതരണം. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയാണ് തുക ലഭ്യമാക്കുക. ദേശീയ പെൻഷൻ പദ്ധതിയായ എൻപിഎസിൽ ഉൾപ്പെട്ട 8.46 Read More…
ക്രിസ്മസ്, പുതുവത്സര സമ്മാനം: 2000 രൂപ ക്ഷേമ പെൻഷൻ 15 മുതൽ
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര Read More…
വ്യാഴാഴ്ച മുതൽ ക്ഷേമപെൻഷൻ വിതരണം; ഗുണഭോക്താക്കൾക്ക് കൈയിൽ ലഭിക്കുക ₹3600
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുക. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു. 63,77,935 പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ Read More…
ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്. പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടും അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Read More…
ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ; 812 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുക. ക്ഷേമ പെൻഷൻ നൽകുന്നതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ Read More…
ക്ഷേമപെന്‍ഷന്‍ 1800 രൂപയാക്കും; സര്‍ക്കാരിന്റെപരിഗണനയില്‍
തിരുവനന്തുപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. 1800 രൂപയാക്കാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ 2500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞത്. 1800 രൂപയെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. കേരളപ്പിറവി ദിനത്തിലായിക്കും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം Read More…
ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 841 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം 25 മുതല്‍ ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ Read More…
3200 രൂപ വീതം; മെയ് 24 മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിക്കും
തിരുവനന്തപുരം: മെയ് മാസത്തെ ക്ഷേമ പെന്‍ഷനോടൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നു. ഗുണഭോക്താക്കള്‍ക്ക് മൊത്തം 3200 രൂപ വീതം ലഭിക്കും. മെയ് 24 (ശനി) മുതല്‍ വിതരണം തുടങ്ങുന്ന പെന്‍ഷന്‍ ജൂണ്‍ 5ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സർക്കാർ നിർദ്ദേശം നല്‍കി. 2000 രൂപയുടെ വായ്പ സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെന്‍ഷന്‍ അനുവദിച്ചത്. ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് Read More…








