Culture Kerala News

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഉദ്ഘാടനം ചെയ്ത് ദേവസ്വം മന്ത്രി കെ മുരളീധരൻ

ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ പുതുതായി നിർമിച്ച ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് ഭക്തർക്ക് സമർപ്പിച്ചു. ഭക്തിനിർഭരമായ ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദേവസ്വം ചെയർമാൻ എ വി.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ എൻ.കെ.അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ, ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ, കെ .എസ് ബാലഗോപാൽ, എം.യു. ഷിനിജ, വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ എന്നിവർ സന്നിഹിതരായി.

ശ്രീഗുരുവായൂരപ്പൻ സ്റ്റേജ് വഴിപാടായി നിർമ്മിച്ച് സമർപ്പിച്ച ശ്രീ ഗുരുവായൂരപ്പൻ ഭക്തസേവാ സംഘം പ്രസിഡൻ്റ് മണി ചന്ദിരൻ സ്വാമികൾ, ട്രഷറർ ശിവശങ്കരൻ, മറ്റ് ഭാരവാഹികൾ എന്നിവർക്ക് ദേവസ്വത്തിൻ്റെ ഉപഹാരം മന്ത്രി കെ.മുരളീധരന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *