Culture Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന നിയന്ത്രണം ഉണ്ടായിരിക്കും. ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ സെപ്റ്റംബർ 3 വ്യാഴാഴ്ച പുലർച്ചെ 4 മുതൽ 10 മണി വരെ ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Culture India Kerala News

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാര സമർപ്പണം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും

അഷ്ടമിരോഹിണി നാളിൽ വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ 6 മുതൽ കൃഷ്ണഗാഥാ പാരായണം ഉണ്ടാകും. ഡോ.മുരളി പുറനാട്ടുകരയാണ് കൃഷ്ണഗാഥ പാരായണം നടത്തുന്നത്. രാവിലെ 8 മുതൽ ഭക്തിലഹരി (ഹ്യൂഷൻ മ്യൂസിക്ക്)അവതരണം- ഭവനേഷ്, രമേഷ്, കൃഷ്ണകുമാർ രാവിലെ 10.30 മുതൽ കിഴക്കേ നടയിൽ ദേവസഹോദര സംഗമം. ഉച്ചതിരിഞ്ഞ് 2 മുതൽ പ്രശസ്ത സംഗീതജ്ഞരായ ആനയടി പ്രസാദ്, ആറ്റുവാശ്ശേരി മോഹനൻ പിള്ള, എൻ.ഹരി എന്നിവർ നയിക്കുന്ന ‘ശ്രീകൃഷ്ണായനം’- കൃഷ്ണഭക്തി ഗാനങ്ങളിലൂടെ ഒരു യാത്ര. വൈകിട്ട് 3.30 Read More…

Kerala News

ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ.മനോജ്‌ ബി നായർ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് , അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഒഴിഞ്ഞ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ,ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ എന്നിവരെ പൊന്നാടയണിയിച്ചു. ക്ഷേത്രം Read More…

Culture Kerala News

ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ

കാഴ്ചക്കുല സമർപ്പിക്കാൻ ദേവസ്വം മന്ത്രി കെ.മുരളീധരനുമെത്തി ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി കെ.മുരളീധരൻ. ഭക്തരും ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ചു. രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം മന്ത്രി കെ.മുരളീധരൻ,ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ദേവസ്വം Read More…

Culture Kerala News

ഉത്രാട കാഴ്‌ചക്കുല സമർപ്പണം നാളെ: ദേവസ്വം മന്ത്രി കെ.മുരളീധരൻ പങ്കെടുക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ ആചാരവിശേഷമായ കാഴ്ചക്കുല സമർപ്പണം നാളെ (ആഗസ്റ്റ് 25, ചൊവ്വാഴ്ച) ഭക്തിനിർഭരമായ ചടങ്ങിൽ നടക്കും. രാവിലെ ഉത്രാട ശീവേലിക്കു ശേഷമാണ് ഉത്രാടം കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടി മരച്ചുവട്ടിലാണ് ചടങ്ങ്. ക്ഷേത്രം മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ചെയർമാനും ക്ഷേത്രം ഊരാളനും തന്ത്രിയും മറ്റു ഭരണസമിതി അംഗങ്ങളും കൊടിമര ചുവട്ടിൽ കാഴ്ച്‌ചക്കുല സമർപ്പിക്കും. ദേവസ്വം മന്ത്രി കെ. മുരളീധരനും ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാഴ്ചക്കുല സമർപ്പിക്കാൻ സൗകര്യം കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ശ്രീ ഗുരുവായൂരപ്പന് Read More…

Culture Kerala News

ഓണത്തിനെ വരവേൽക്കാൻ സജ്ജമായി ഗുരുപവനപുരി

ഓണത്തിനെ വരവേൽക്കാൻ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. തിരുവോണ നാളിൽ പ്രത്യേക സജ്ജീകരണങ്ങൾ തന്നെ ഒരുക്കിയിട്ടുണ്ട്. അന്ന ലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലുമാണ് പ്രസാദ ഊട്ട് ഒരുക്കുന്നത്. അന്ന ലക്ഷ്‌മി ഹാളിലേക്കുള്ള ക്യൂ സംവിധാനം ക്ഷേത്രക്കുളത്തിന് വടക്ക് ഭാഗത്ത് ഒരുക്കും.വിശേഷാൽ കാഴ്ച ശീവേലിതിരുവോണ ദിവസം രാവിലെ കാഴ്‌ചശിവേലിക്ക് ഗജവീരൻ ബൽറാം, ബാലകൃഷ്ണൻ, ജൂനിയർ വിഷ്‌ണു ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ഇന്ദ്രസെൻ, വിനായകൻ, ചെന്താമരാക്ഷൻ രാത്രി ശീവേലിക്ക് രാജശേഖരൻ, ഗോപാലകൃഷ്‌ണൻ, ശങ്കരനാരായണൻ എന്നീ ദേവസ്വം കൊമ്പൻമാർ കോലമേറ്റും. രാവിലത്തെ Read More…

Culture India Kerala News Program

ഏഴ് മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റെക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റെക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി. പുലർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും Read More…

Culture Kerala News

ഗുരുവായൂരിൽ ചരിത്രം കുറിച്ച് വിവാഹ പൂരം

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട അടക്കുന്നതു വരെ 412 വിവാഹങ്ങൾ നടന്നു. രാവിലെ 4.10ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 11.25 വരെ തുടർന്നു. ഉഷ പൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. പുലർച്ചെ നാലു പത്തോടെ ( 4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. Read More…

Culture India Kerala News

ഇന്ന് ഗുരുവായൂരിൽ ശീട്ടാക്കിയത് 444 വിവാഹങ്ങൾ

ഗുരുവായൂരിൽ ആകെ ശീട്ടാക്കിയ 444 വിവാഹങ്ങളിൽ പകുതിയിലേറെയും മംഗളമായി നടന്നു. ശേഷിക്കുന്നവ പുരോഗമിക്കുകയാണ്. നാലര മണിക്കൂറിൽ 250 ലേറെ വിവാഹങ്ങളാണ് നടന്നത്. ദർശനവും വിവാഹ നടത്തിപ്പും സുഗമമായി നടത്താൻ ദേവസ്വത്തിന് പിന്തുണയുമായി പോലീസും ഫയർഫോഴ്സും നഗരസഭയും രംഗത്തുണ്ട്.

Culture Kerala News

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ

ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾക്ക് തുടക്കമായി. രാവിലെ നാലു പത്തോടെ (4.10 am) ക്ഷേത്രം കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, മനോജ് ബി നായർ, എം.യു. ഷിനിജ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പ്രമോദ് Read More…