Culture India Kerala News

ഗുരുവായൂർ സുകൃത ഹോമം നവംബർ ഒന്ന് മുതൽ; വഴിപാട് ശീട്ടാക്കാൻ തുടങ്ങി


ഗുരുവായൂർ ക്ഷേത്രത്തിൽ 2026 നവംബർ ഒന്നു മുതൽ എട്ടുവരെ നടക്കുന്ന പുണ്യ പ്രസിദ്‌ധമായ സുകൃതഹോമം വഴിപാട് ശീട്ടാക്കി സദ്‌ഫലം നേടാൻ ഭക്തർക്കും അവസരം.

ക്ഷേത്രം പടിഞ്ഞാറേ നടയിലുള്ള അഡ്വാൻസ് ടിക്കറ്റ് കൗണ്ടർ വഴി നേരിട്ടും ദേവസ്വം വെബ്സൈറ്റ് വഴി ഓൺലൈനായും (https://guruvayurdevaswom.in) വഴിപാട് ശീട്ടാക്കാം. ഒക്ടോബർ 31 നാണ് അവസാന തീയതി.

ക്ഷേത്ര ചൈതന്യ വർദ്ധനവിനൊപ്പം ഭക്തജനങ്ങളുടെ സുകൃതത്തിനും ശ്രേയസിനും വേണ്ടിയാണ് ചിട്ടയായ അനുഷ്‌ഠാനങ്ങളുള്ള സുകൃതഹോമം. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിലാണ് സുകൃതഹോമം നടക്കുക.

സുകൃതഹോമത്തിൽ പങ്കാളിയാവാൻ ഭക്തർ ഒക്ടോബർ 31 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കകം മുൻകൂർ വഴിപാട് ശീട്ടാക്കണം. 500 രൂപയാണ് നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *