ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകാശത്തിൻ്റെ ഉത്സവമായ ദീപാവലി രാജ്യത്തെയാകെ പ്രകാശപൂരിതമാക്കുന്നതായും ഇരുട്ടിനെ മറികടക്കാനുള്ള നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുംദിവസങ്ങളിൽ ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വളരെ ആവേശത്തോടെയാണ് താൻ ദീപാവലി ആഘോഷിക്കുന്നതെന്ന് മോദി പറഞ്ഞു. മുൻവർഷങ്ങളിലെ പതിവ് തുടരുന്ന രീതിയിൽ ഇത്തവണയും രാജ്യത്തിൻ്റെ ധീരരായ സൈനികർക്കൊപ്പമായിരിക്കും ദീപാവലി ആഘോഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപാവലി ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ സന്ദേശം പങ്കുവെച്ച പ്രധാനമന്ത്രി, സമൂഹമാധ്യമമായ എക്സിലൂടെയാണ് ജനങ്ങൾക്ക് ആശംസകൾ അറിയിച്ചത്. എല്ലാവർക്കും മികച്ച ദീപാവലി ആശംസിക്കുന്നതായും അദ്ദേഹം കുറിച്ചു.




