Kerala News

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് ആരംഭിക്കും

എറണാകുളം സെഷൻസ് കോടതിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം ഇന്ന് ആരംഭിക്കും. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ ആരംഭിച്ചത്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷൻ, വാദം പൂർത്തിയാക്കാൻ രണ്ട് ആഴ്ച സമയം ആവശ്യപ്പെടുന്നുണ്ട്.അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും.

ഷൂട്ടിങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില‍ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈം​ഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *