Kerala News

‘പൊതുജനമധ്യത്തില് അപമാനിച്ചു’; സാന്ദ്ര തോമസിന്റെ പരാതിയില് ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില് സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതായും പരാതിയില്‍ പറയുന്നു. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടു. കേസില് നിര്‍മ്മാതാവ് ആന്റോ ജോസഫിനെ രണ്ടാം പ്രതിയാക്കി. ഹേമ കമ്മറ്റിക്ക് മുന്നില് മൊഴി നല്‍കിയതിന്റെ പേരില് വൈരാഗ്യ നടപടി എടുക്കുകയും സിനിമാ മേഖലയില് തന്നെ മാറ്റിനിര്‍ത്തുകയുമായിരുന്നു എന്ന് സാന്ദ്രയുടെ പരാതിയില് പറയുന്നു. തൊഴില്‍ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന്റെയും Read More…

Culture Death Kerala

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ – കെ സുരേന്ദ്രൻ

പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം. വള്ളുവനാടന്‍ മണ്ണില്‍ കാലൂന്നി നിന്ന് കേരളീയ സമൂഹത്തിന്റെ മോഹങ്ങളും മോഹ ഭംഗങ്ങളും ഹൃദ്യമായി ആവിഷ്‌കരിച്ച മഹാനായ കഥാകാരനാണദ്ദേഹം. നോവലുകളും ചെറുകഥകളും ഉപന്യാസങ്ങളും ബാലസാഹിത്യകൃതികളും Read More…

Kerala News

മലയാള സിനിമയെ സർഗാത്മക സാംസ്‌കാരിക വ്യവസായമായി വളർത്തും: മന്ത്രി സജി ചെറിയാൻ

പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളിൽ നിർണായക സ്ഥാനം വഹിക്കുന്ന ഫിലിം മാർക്കറ്റുകൾ പോലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കേരള ഫിലിം മാർക്കറ്റ് രണ്ടാം പതിപ്പിലേക്ക് എത്തുമ്പോൾ പരിമിതികൾ മറികടന്ന് ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിനിമ-ഏവിജിസി-എക്‌സ്ആർ മേഖലകളിലെ നൂതന അറിവ് ലഭ്യമാക്കുക, മലയാള സിനിമയുടെ ആഗോള വാണിജ്യസാധ്യത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കേരള ഫിലിം മാർക്കറ്റ്. ആദ്യപതിപ്പിൽ നിന്ന് വ്യത്യസ്തമായി കെഎഫ്എം രണ്ടാം പതിപ്പിൽ മൂന്ന് ഘടകങ്ങളാണ് Read More…

Kerala News

നടിയെ ആക്രമിച്ച കേസ്: അന്തിമ വാദം ഇന്ന് ആരംഭിക്കും

എറണാകുളം സെഷൻസ് കോടതിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്തിമ വാദം ഇന്ന് ആരംഭിക്കും. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ ആരംഭിച്ചത്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. പ്രോസിക്യൂഷൻ, വാദം പൂർത്തിയാക്കാൻ രണ്ട് ആഴ്ച സമയം ആവശ്യപ്പെടുന്നുണ്ട്.അന്തിമ വാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം കൊണ്ടു പൂർത്തിയാക്കിയേക്കും. വാദം പൂർത്തിയായി കേസ് വിധി പറയുന്നതിനായി മാറ്റും. ഷൂട്ടിങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില‍ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈം​ഗികമായി Read More…

Kerala News

ഹേമ കമ്മറ്റി: മൊഴി നല്കിയവര്ക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കാൻ ഹൈക്കോടതി നിർദേശം

ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയവര്ക്ക് ഭീഷണികളുണ്ടെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ, ഹൈക്കോടതി എസ്ഐടിക്ക് നോഡല്‍ ഓഫീസറെ നിയമിക്കാൻ നിർദേശം നൽകി. കൂടാതെ, സിനിമാ നയത്തിൽ വിധി എടുക്കുന്നതിന് മുമ്പ് ജനുവരിയിൽ സിനിമാ കോണ്ക്ലേവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി.

Kerala News

നടന്മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കും: “സര്‍ക്കാരില്‍നിന്നും പിന്തുണ ലഭിച്ചില്ല” – നടി

മലയാള ചലച്ചിത്രമേഖലയിലെ പ്രമുഖരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാലചന്ദ്രമേനോന് തുടങ്ങി ഏഴുപേരെതിരായ പീഡന പരാതിയില്‍നിന്ന് പിന്മാറുന്നുവെന്ന് ആലുവയിലെ നടി. സര്ക്കാരില്‍നിന്നും ആവശ്യമായ പിന്തുണ ലഭിക്കാത്തത് കാരണം പരാതിയില്‍നിന്ന് പിന്മാറ്റമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. കേസില് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. നടന്‍മാര്‍ക്കു പുറമെ നോബിള്‍, ബിച്ചു, കോണ്‍ഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ. ചന്ദ്രശേഖരന് എന്നിവരെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും മാധ്യമങ്ങളില്‍നിന്ന് പോലും പിന്തുണ ലഭിച്ചില്ലെന്നും Read More…

Death Kerala News

നടൻ മേഘനാഥൻ അന്തരിച്ചു: ആദ്യചിത്രം 1983ൽ പുറത്തിറങ്ങിയ “അസ്ത്രം”

കോഴിക്കോട്: പ്രശസ്ത നടൻ മേഘനാഥൻ (60) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. 1983ൽ പുറത്തിറങ്ങിയ അസ്ത്രം ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങിയ 50ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പ്രശസ്ത നടൻ ബാലൻ കെ നായരുടെ മകനായ മേഘനാഥൻ, 2022ൽ പുറത്തിറങ്ങിയ കൂമൻ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ചു. സംസ്കാര ചടങ്ങുകൾ ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടത്തുമെന്ന് Read More…

Kerala News

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവ നടി നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്മ്മ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിൽ സിദ്ദിഖ് മുഴുവൻ സഹകരിക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടൻ സിദ്ദിഖ് പരാതിയുടെ കാലതാമസത്തെ ചൂണ്ടിക്കാട്ടി കേസിനെതിരെ വാദം ഉന്നയിച്ചു. എട്ടുവർഷത്തിനു ശേഷമാണ് നടി പരാതി നൽകിയത്, പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി ലക്ഷ്യമിട്ടുള്ളതാണ് Read More…

Kerala News

സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും

ന്യൂഡൽഹി: യുവനടി നൽകിയ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ അടുത്തയാഴ്ച പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട്, സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരുമെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച്അറിയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനനുസരിച്ച് കേസ് അടുത്തയാഴ്ചക്ക് മാറ്റിയതായി കോടതി വ്യക്തമാക്കി. കേസില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പല കാര്യങ്ങളും പൊലീസിന് പറയാൻ കഴിയുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ പുതിയ കഥകൾ ചമയ്ക്കുകയാണെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. Read More…

Kerala News

‘അമ്മ’യുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാൽ പിന്മാറുന്നു

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇനി മോഹൻലാൽ പ്രവർത്തിക്കില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് താരത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഭാരവാഹിത്വം തുടരാൻ താൽപര്യമില്ലെന്ന് മോഹൻലാൽ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചതായും സൂചന. ‘അമ്മ’യിലെ ചില നടന്മാർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ ചേർന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടന വലിയ സമ്മർദ്ദത്തിലാകുകയും നിലവിലെ ഭരണസമിതി രാജിവെക്കുകയും ചെയ്തിരുന്നു. മുന്‍ ഭാരവാഹികളായ ജയൻ ചേർത്തലയും സുരേഷ് ഗോപിയും അടുത്ത ജനറൽബോഡി യോഗത്തിൽ പുതിയ ഭരണസമിതി Read More…