ആലപ്പുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരിക്കേറ്റു. ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഇന്ന് രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരിക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ Read More…
ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും ഡിസംബർ 20ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. സമർപ്പിച്ച സ്റ്റേറ്റ്മെന്റുകൾ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ അയച്ചു നൽകുകയോ https://pension.treasury.kerala.gov.in/ എന്ന പെൻഷൻ പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. സ്റ്റേറ്റുമെന്റുകൾ സമർപ്പിക്കാത്തവരിൽ നിന്നും 2025 ജനുവരി മുതൽ തുല്യ ഗഡുക്കളായി 2024-25 സാമ്പത്തിക Read More…
*ആകെ വോട്ടര്‍മാര്‍ 2,77,49,159 *വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി*കന്നിവോട്ടര്‍മാര്‍ 5,34,394 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര് സ്ത്രീകളും 1,34,15293 Read More…