ചെറുതുരുത്തി ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിൽ പോഷണ പക്ഷാചരണത്തിൻ്റെ സമാപന ചടങ്ങ് അസിസ്റ്റൻ്റ് കളക്ടർ കാർത്തിക് പാണിഗ്രഹി ഐഎഎസ് ഉദ്ഘാടനം ചെയ്തു. സ്ഥാപന മേധാവി ഡോ.ഡി.സുധാകർ മുഖ്യാതിഥിയെയും യോഗത്തെയും സ്വാഗതം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യാതിഥി ശ്രീ കാർത്തിക് പാണിഗ്രഹി ഐഎഎസ് പോഷകാഹാരത്തിൻ്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതത്തിന് ആയുർവേദത്തിൻ്റെ പങ്കും ഊന്നിപ്പറഞ്ഞു. അസിസ്റ്റൻ്റ് ഡയറക്ടർ (ആയുർവേദ) ഡോ.വി.സി.ദീപ് നന്ദി രേഖപ്പെടുത്തി. ഡോ എസ് എൻ ഗൈധാനി (അസിസ്റ്റൻ്റ് ഡയറക്ടർ, ഫാർമക്കോളജി), ഡോ തമിഴ്സെൽവം (അസിസ്റ്റൻ്റ് ഡയറക്ടർ ബയോകെമിസ്ട്രി), Dr പാർവതി ജി നായർ (റിസർച്ച് ഓഫീസർ – ആയുർവേദ) എന്നിവർ ആശംസകൾ നേർന്നു.
NARIP യുടെ എല്ലാ സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ പോഷണ പക്ഷാചരണത്തിന് റിസർച്ച് ഓഫീസർമാരായ Dr ബിനിത P, Dr കാർത്തിക A P, Dr സനിയ C K എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തു.