വന്യമൃഗങ്ങളെ തടയാൻ അനധികൃതമായി വൈദ്യുതി കെണികൾ സ്ഥാപിക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് . ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരിക്കാൻ ഇടയായാൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
പാലക്കാട് വാളയാറിൽ അച്ഛനും മകനും വൈദ്യുതി കെണിയിൽ കുടുങ്ങി മരണപ്പെട്ടതാണ് ഈ മുന്നറിയിപ്പിന് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. മാഹാളികാട് സ്വദേശി മോഹനൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്.
പൊതുജനങ്ങൾ ഇത്തരം അനധികൃത കെണികൾ കണ്ടാൽ ഉടൻ പൊലീസിനെയോ വൈദ്യുത വകുപ്പിനെയോ വിവരം അറിയിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.