Kerala News

വയനാട് ദുരന്തം: 782 കോടി രൂപ അനുവദിച്ചു, പ്രത്യേക ഫണ്ട് പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിൽ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര് ഹൈക്കോടതിയിൽ അറിയിച്ചു. കേരളത്തിന് വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപയുടെ സഹായം ഇതിനകം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട സ്വമേധയാ കേസിന്റെ പരിഗണനയില് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ നിൽക്കുമ്പോഴാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര് വയനാട് പുനരധിവാസത്തിന് പ്രത്യേക സഹായം ആവശ്യപ്പെട്ടെങ്കിലും, ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമില്ലെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രം ഉറപ്പു നല്‍കി.

പിഎം റിലീഫ് ഫണ്ടിലൂടെ വയനാട് ജില്ലാ കലക്ടർ മുഖേന സഹായം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു. കേരളത്തിന് അനുവദിച്ച 782 കോടി ദുരന്തനിവാരണ സഹായമാണെന്നും, ഈ തുക എവിടെയെല്ലാം ഉപയോഗിച്ചുവെന്ന് സംസ്ഥാന സര്‍ക്കാറിനോട് റിപ്പോർട്ട് നല്‍കാനായി ഹൈക്കോടതി നിർദ്ദേശം നൽകി. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *