അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്ക്ക് വിസ ഓണ്‍ അറൈവല്‍ ഓഫറുമായി യുഎഇ. യു.എസ്., യുകെ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഇനി യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭ്യമാകും. 60 ദിവസത്തെ വിസയ്ക്ക് 250 ദിര്‍ഹമും, 14 ദിവസത്തേക്ക് താമസം നീട്ടാന്‍ 250 ദിര്‍ഹം ഫീസ് അടക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതുവരെ, യുഎസ്, യുകെ, ഇ.യു രാജ്യങ്ങളിലെ താമസ വിസയുള്ളവര്ക്കായിരുന്നു വിസ ഓണ്‍ അറൈവല്‍ ലഭ്യമായിരുന്നത്. ഇപ്പോള്‍ ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കിയിരിക്കുകയാണ്. ഇതിന് അനുബന്ധിച്ച് പാസ്പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി വേണമെന്ന നിബന്ധനയും ഉണ്ട്.
വിസ ഫീസുകളുടെ പുതുക്കിയ ഷെഡ്യൂളും ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 14 ദിവസത്തെ വിസയ്ക്ക് 100 ദിര്‍ഹം മാത്രമാണ് ഫീസ്. യുഎഇ-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തമാക്കുന്നതിനുള്ള വലിയ മുന്നേറ്റമായാണ് ഇത് കണക്കാക്കുന്നത്.