തിരുവനന്തപുരം: കേരളത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക് നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതുവരെയോ തുടരുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. കെഎസ്ഇബി സമർപ്പിച്ച നിരക്ക് വർധനയുള്ള അപേക്ഷയുടെ തെളിവെടുപ്പ് നടപടികൾ കമ്മീഷൻ പൂർത്തിയാക്കിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ കുറച്ച് സമയം കൂടി ആവശ്യമാണെന്ന് വ്യക്തമാക്കി.
കമ്മീഷന്റെ അന്തിമ തീരുമാനത്തിലേക്കുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ അപേക്ഷയിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ, വേനൽക്കാലത്തെ ഉയർന്ന ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട അധിക ചിലവുകൾ പരിഗണിക്കുന്നതാണ്.