തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുന്നതായി റിപ്പോർട്ടുകളെത്തുന്ന സാഹചര്യത്തിൽ, വകുപ്പുതല കലാ കൂട്ടായ്മകളും ഫോറങ്ങളും നിയന്ത്രണ വിധേയമാക്കണമെന്ന് സർക്കാർ നിർദ്ദേശം. ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളും സർക്കാരിന്റെ നിർദേശങ്ങളും പാലിക്കപ്പെടാത്ത നിലയിൽ, ഓഫീസ് പ്രവൃത്തിയിൽ തടസ്സമാകുന്ന കലാ കൂട്ടായ്മകൾ ഒഴിവാക്കാൻ ആവശ്യമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താനും നിർദ്ദേശം.
Related Articles
ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാർ, പരാതിപ്പെട്ടപ്പോൾ വാങ്ങി വെച്ച് തിരികെ നൽകിയില്ല,വിലയും നഷ്ടവും നൽകുവാൻ വിധി.
ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. 9500 രൂപ നൽകിയാണ് ഫോൺ വാങ്ങുകയുണ്ടായത്. ഫോൺ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. പരാതിപ്പെട്ടപ്പോൾ ഫോൺ എതിർകക്ഷി വാങ്ങിവെക്കുകയാണുണ്ടായതു്. ഫോൺ പിന്നീട് തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ Read More…
സംസ്ഥാന വിദേശകാര്യ സെക്രട്ടറി നിയമനം: ഭരണഘടനാവിരുദ്ധം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിന്റെ വിദേശകാര്യ സെക്രട്ടറിയായി കെ.വാസുകി ഐഎഎസിനെ നിയമിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യ വകുപ്പ് കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. അതിൽ കയറി ഇടപെടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ദുസൂചനയാണ് രാജ്യത്തിന് നൽകുന്നത്. കേരളം സ്വതന്ത്രരാജ്യമാണെന്ന് പിണറായി വിജയൻ കരുതരുത്. നേരത്തെ തന്നെ യുഎഇ കോൺസുലേറ്റ് വഴി സ്വർണ്ണം കടത്തുകയും വിദേശത്ത് പോയി ഫണ്ട് പിരിവ് നടത്തുകയും ചെയ്തതിന് ആരോപണവിധേയനായ വ്യക്തിയാണ് കേരള മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സ്പീക്കറുടേയും പ്രോട്ടോകോൾ Read More…
എംജിയുടെ നാക് പുരസ്കാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനുള്ള അംഗീകാരം: മന്ത്രി ഡോ. ആർ ബിന്ദു
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല സമഗ്രമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും ലോകസമക്ഷം മറ്റൊരു കേരള മോഡൽ പണിതുയർത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് എംജി സർവ്വകലാശാല നേടിയ നാക് എ ഡബിൾ പ്ലസ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരള സർവ്വകലാശാലയ്ക്കു പിന്നാലെ രണ്ടാമതൊരു സർവ്വകലാശാലകൂടി കൊച്ചുകേരളത്തിൽ നിന്ന് ഇതേ ദേശീയ സുവർണ്ണാംഗീകാരത്തിലേക്ക് കുതിക്കുന്നതിനു പിന്നിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയും മുൻഗണനയുമാണെന്നും മന്ത്രി പറഞ്ഞു. 3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല നാക് റാങ്കിങ്ങിൽ സുവർണ്ണകിരീടമണിഞ്ഞിരിക്കുന്നത്. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ Read More…