Kerala News

നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇഎസ്ജി നയത്തിന് അംഗീകാരം; മന്ത്രിസഭാ തീരുമാനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, (Environmental) സാമൂഹികം, (Social) ഭരണപരവുമായ (Governenance) നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പരിസ്ഥിതിക്ക് അനുയോജ്യവും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഎസ്ജി നയം രൂപീകരിക്കുന്നത്. ആഗോളതലത്തില്‍ നിക്ഷേപ തീരുമാനങ്ങളുടെ കേന്ദ്ര ബിന്ദുവായി ഇഎസ്ജി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇഎസ്ജി അനുസരിച്ചുള്ള നിക്ഷേപത്തിനുള്ള ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്നുള്ളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Kerala News

‘മലയാളംവാനോളം, ലാൽസലാം’:  മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടി മലയാള സിനിമയുടെയും കേരളത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്‌ടോബർ 4 ന് വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ Read More…

Kerala News

ഓഫീസ് പ്രവൃത്തി തടസ്സപ്പെടുത്തുന്ന കലാ കൂട്ടായ്മകൾക്കും ഫോറങ്ങൾക്കും വിലക്ക്: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓഫീസ് പ്രവർത്തനങ്ങൾ തടസപ്പെടുന്നതായി റിപ്പോർട്ടുകളെത്തുന്ന സാഹചര്യത്തിൽ, വകുപ്പുതല കലാ കൂട്ടായ്മകളും ഫോറങ്ങളും നിയന്ത്രണ വിധേയമാക്കണമെന്ന് സർക്കാർ നിർദ്ദേശം. ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടങ്ങളും സർക്കാരിന്റെ നിർദേശങ്ങളും പാലിക്കപ്പെടാത്ത നിലയിൽ, ഓഫീസ് പ്രവൃത്തിയിൽ തടസ്സമാകുന്ന കലാ കൂട്ടായ്മകൾ ഒഴിവാക്കാൻ ആവശ്യമാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താനും നിർദ്ദേശം.