ഇങ്ങോട്ടുള്ള ഫോൺ വിളികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. പൊയ്യ പൂപ്പത്തിയിലുള്ള എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് ബി എസ് എൻ എൽ ൻ്റെ മാള ടെലിഫോൺ എക്സ്ചേഞ്ചിലെ സബ്ബ് ഡിവിഷണൽ എഞ്ചിനീയർക്കെതിരെയും തൃശൂരിലെ ജനറൽ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്. മാർട്ടിൻ്റെ ഫോൺ ശരിയായി പ്രവർത്തിക്കാതിരുന്നതും ഇൻകമിംഗ് കോൾ ലഭിക്കാതിരുന്നതുമാണ്. പരാതിപ്പുസ്തകത്തിൽ പരാതി എഴുതി നൽകിയെങ്കിലും പരിഹരിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. ഇടിമിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന എതൃകക്ഷികളുടെ വാദം കോടതി അംഗീകരിച്ചില്ല. മിന്നൽ കൊണ്ടാണ് തകരാർ സംഭവിച്ചതെങ്കിൽ പുറത്തേക്കുള്ള വിളികൾ എപ്രകാരമാണ് ലഭിച്ചിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷികളുടെ വാദം യുക്തിസഹമല്ലെന്ന് വിലയിരൂത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളുടെ സേവനത്തിൽ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
വികസന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി തൃശ്ശൂർ മേയർ.
നിയുക്ത MP സുരേഷ് ഗോപിയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് തൃശ്ശൂർ മേയർ MK വർഗ്ഗീസ്.തൃശ്ശൂരിൽ സുരേഷ് ഗോപി തുടങ്ങി വച്ചതും ഇനി ആരംഭിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം സുരേഷ് ഗോപിയെ നേരിൽ അറിയിച്ചു.അവിചാരിതമായി തൃശ്ശൂർ ഭാരത് ഹോട്ടലിലായിരുന്നു മേയറുറേയും നിയുക്ത എംപിയുടേയും കൂടിക്കാഴ്ച..
മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി: കെ.സുരേന്ദ്രൻ
പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമര്‍ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ Read More…
ക്ഷേത്ര ദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി.
ചാലക്കുടി പാർലമെൻറ് സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ, രാവിലെ കൊടുങ്ങല്ലൂർ തുടർന്ന് മണ്ഡലത്തിലെ പ്രധാന വ്യക്തിളെ സന്ദർശിച്ചു, വൈകിട്ട് എസ് എൻ ഡി പി സംസ്ഥാന പ്രസിഡണ്ട് എം.എൻ.സോമനെ സന്ദർശിച്ചു