പഞ്ചായത്ത് മുനിസിപ്പൽ /കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ ഡി എ വൻ മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ . കഴിഞ്ഞ 10 മാസക്കാലമായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ബിജെപി പ്രവർത്തകരുടെ കഠിനപ്രയത്നത്തിന് ഫലമുണ്ടാകും. തൃശ്ശൂർ അടക്കമുള്ള കോർപ്പറേഷനുകളിൽ വൻ നേട്ടമുണ്ടാക്കി ഭരണം പിടിക്കും. നിരവധി മുനിസിപ്പാലിറ്റികൾ ഭരിക്കും. പഞ്ചായത്തുകൾ ഭരിക്കുന്ന കാര്യത്തിൽ സെഞ്ച്വറിയടിക്കും. കഴിഞ്ഞ തവണത്തേതിൽ നിന്നും ഇരട്ടിയിലധികം വാർഡുകൾ ജയിച്ചു കയറും. എല്ലാ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും എക്കൗണ്ട് തുറക്കും. രണ്ട് മുന്നണികളും പരസ്പരം വോട്ട് മറിച്ച് എൻ ഡി എ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്ക് പാർട്ടിനീങ്ങും.





