Business Economy India News Politics

ബെംഗളൂരുവിൽ 15,600 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 15,600 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

മെട്രോ, റെയിൽവേ കണക്റ്റിവിറ്റി, ഊർജ സുരക്ഷ തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കർണാടകയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ കരുത്തേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈൻ ഉദ്ഘാടനം ചെയ്തതിലൂടെ ഐഐഎം ബെംഗളൂരു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പ്രധാന വാണിജ്യ, സാങ്കേതിക കേന്ദ്രങ്ങളിലേക്കുമുള്ള യാത്രാസൗകര്യം മെച്ചപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് സമയവും പണവും ലാഭിക്കാനാകുമെന്നും മോദി കൂട്ടിച്ചേർത്തു.

2014ൽ വെറും 17 കിലോമീറ്ററായിരുന്ന നമ്മ മെട്രോയുടെ ശൃംഖല ഇന്ന് 100 കിലോമീറ്ററിലധികമായി വികസിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹി-എൻസിആർ, മുംബൈ മെട്രോപൊളിറ്റൻ മേഖലകൾക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ നഗരമേഖലയാണ് ബെംഗളൂരു.

ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവിന്റെ സാങ്കേതിക, സാമ്പത്തിക വളർച്ചയ്ക്ക് പുതിയ പദ്ധതികൾ കൂടുതൽ വേഗം പകരുമെന്നും വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കർണാടകയുടെ പുരോഗതി നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *