ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളർപ്പിച്ചു.
സാമൂഹികമാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി നെഹ്‌റുവിനെ അനുസ്മരിച്ചത്. നെഹ്‌റുവിൻ്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് മോദി കുറിച്ചു.





