Health India International Medical News Politics

വാടക ഗർഭധാരണം ക്രിമിനൽ കുറ്റമാക്കി ചൈന

ബെയ്ജിങ്: വാടക ഗർഭധാരണത്തെ (സറോഗസി) ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച് ചൈന. അനധികൃതമായി സഹായപ്രത്യുൽപാദന സേവനങ്ങൾ നൽകുന്ന ഭൂഗർഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.

എല്ലാത്തരം വാടക ഗർഭധാരണ രീതികളും ചൈനയിൽ നേരത്തേ തന്നെ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം ക്രമീകരണങ്ങൾ സംഘടിപ്പിക്കുന്നത് ചൈനയിൽ ധാർമിക മാനദണ്ഡങ്ങളുടെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്. കുറ്റക്കാർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് യാങ് ജിൻറൂയ് വ്യക്തമാക്കി.

വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട കരാറുകൾക്ക് രാജ്യത്ത് നിയമപരമായ പരിരക്ഷയില്ലെന്നും ഇത്തരം ഇടപാടുകളിൽ ഏർപ്പെടുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *